തണ്ണിത്തോട്: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദിലീപിൻറെ കുടുംബത്തിന് അടിയന്തരമായി ധനസഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് പത്തനംതിട്ട പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണി ആവശ്യപ്പെട്ടു. ദിലീപിന്റെ മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തിയതായിരുന്നു അദ്ദേഹം.

വന്യമൃഗങ്ങളുടെ ആക്രമണം കാരണം മലയോര കർഷകർക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. വനമേഖലയോട് ചേർന്ന് ജീവിക്കുന്ന കർഷകർക്ക് ഏതുനിമിഷവും മരണം സംഭവിക്കാവുന്ന ഭീകരമായ അവസ്ഥയാണ് നിലവിലുള്ളതെന്നും മനുഷ്യ ജീവന് സംരക്ഷണം നൽകാൻ വനം വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തേക്ക്തോട് ഏഴാംതല പുളിഞ്ചാൽ ദിലീപ് (57) ബുധനാഴ്ച വൈകിട്ട് ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

You missed