കോട്ടയം: വേൾഡ് ഡ്രാമറ്റിക് സ്റ്റഡി സെന്റെറിന്റെ 14 മത് ഭരതൻ സ്മാരക സർഗ്ഗ പ്രതിഭാ പുരസ്കാരം കാഞ്ഞിരപ്പള്ളി സ്വദേശി അനസ്ബിക്ക്.
സിനിമാ പ്രവർത്തകൻ എന്നതിന് ഉപരിയായി കഴിഞ്ഞ 8 വർഷമായി കലാ സാഹിത്യ സാമൂഹ്യ രംഗങ്ങളിൽ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന സാക്ഷി SAKSHI (Social Arts and Knoledge Society for Human lntegration) എന്ന സംഘടനയുടെ മുന്നണി പോരാളി കൂടിയാണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ ഇദ്ദേഹം.
കേരളാ സഹിത്യ അക്കാദമിയിൽ ലോക ലിറ്ററസി കോൺഫറൻസിന് മുൻപായി അക്കാദമിക്കൊരു പൂമരം കാമ്പയിനിലൂടെ സാഹിത്യ അക്കാദമിയുടെ കവാടത്തിൽ ഒരു പൂന്തോട്ടം ഒരുക്കിയതും കൊച്ചി കോർപ്പറേഷന്റെ കീഴിൽ ആശ്രയ പദ്ധതിയിൽ പെട്ടവർക്ക് ഓണക്കോടി നൽകി മുന്തിയ ഹോട്ടലിൽ ഓണ സദ്യയൊരുക്കി സ്വീകരിച്ചതും സാക്ഷിയുടെ ഈ ക്യാപ്റ്റന്റെ കോർഡിനേഷനാണ്

There is no ads to display, Please add some