ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന അനന്ത് അംബാനി- രാധിക മെർച്ചന്റ് വിവാഹത്തിന് പ്രമുഖ താരങ്ങളെല്ലാം എത്തിയിരുന്നു. അത്യാഢംബര വേദിയിൽ ഇവർക്കൊപ്പം തിളങ്ങി മറ്റൊരാൾ കൂടി ഉണ്ടായിരുന്നു, ഹാപ്പി! അനന്ത് അംബാനിയുടെയും രാധികയുടെയും പ്രിയപ്പെട്ട വളർത്തുനായയാണ്. വിവാഹ വേദിയിൽ ഷെർവാണി ധരിച്ച് കാഴ്ച്ചകൾ കണ്ടുരസിക്കുന്ന ഹാപ്പിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

പിങ്കും ഗോൾഡനും കലർന്ന ഷെർവാണി ധരിച്ചാണ് ഹാപ്പി വിവാഹ വേദിയിലെത്തിയത്. അംബാനി കുടുംബത്തിനൊപ്പം വിവാഹവേദിയിലെത്തിയ ഹാപ്പി പിന്നീട് ഒറ്റയ്ക്കായി. ഇടയ്ക്ക് ഇഷ അംബാനിയുടെ മകൾ ഹാപ്പിയെ കെട്ടിപ്പിടിച്ച് കളിക്കുന്നതും കാണാം.

അനന്തിന്റെ വിവാഹ നിശ്ചയ സമയത്ത് ഇരുവർക്കുമുള്ള മോതിരവുമായി വേദിയിൽ എത്തിയത് ഹാപ്പിയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *