കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിനും ആരാധകർക്കും വലിയ നിരാശ സമ്മാനിച്ച് നായകൻ അഡ്രിയാൻ ലൂണയുടെ പരിക്ക്. താരത്തിന് ഈ സീസൺ തന്നെ നഷ്ടമാകും എന്നാണ് റിപ്പോർട്ടുകൾ. ടീമിന്റെ നെടുംതൂണായ ലൂണയുടെ അഭാവം മഞ്ഞപ്പടയ്ക്ക് കനത്ത തിരിച്ചടിയാണ്.
പഞ്ചാബ് എഫ്.സിയുമായുള്ള മത്സരത്തിന് തയ്യാറെടുക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ്. അതിനിടെയാണ് താരത്തിന് പരിക്കേൽക്കുന്നത്. ഗുരുതര പരിക്കായതിനാൽ ശസ്ത്രക്രിയ വേണ്ടിവരും. ഇതിനായി താരം ഇപ്പോൾ മുംബൈയിലാണ്. ശസ്ത്രക്രിയക്ക് ശേഷം ദീർഘനാൾ വിശ്രമം ആവശ്യമായതിനാൽ ലൂണ നാട്ടിലേക്ക് മടങ്ങിയേക്കും.
ഈ സീസണിൽ മൂന്നു ഗോളുകളും നാല് അസിസ്റ്റുകളും നേടി കൊണ്ട് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ നിർണായകമായ പങ്കാണ് ഈ ഉറുഗ്വായ്ൻ സ്ട്രൈക്കർ നൽകിയത്.
അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ചിനേയും പഞ്ചാബ് എഫ്.സിക്കെതിരെയുള്ള മത്സരത്തിൽ വിലക്ക് നേരിട്ടുണ്ട്. ചെന്നൈയിൻ എഫ്. സിക്കെതിരായ മത്സരത്തിനുശേഷം ഐ.എസ്.എൽ റഫറിമാർക്കെതിരെ വിമർശനം നടത്തിയതിന് പിന്നാലെയായിരുന്നു ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ വിലക്കിയത്.
നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒമ്പത് മത്സരങ്ങളിൽ നിന്നും അഞ്ചു വിജയം രണ്ട് സമനിലയും രണ്ടു തോൽവിയും അടക്കം 17 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.
There is no ads to display, Please add some