കോട്ടയം: കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ച് തകർത്ത സംഭവത്തിൽ പൊൻകുന്നം സ്വദേശി സുലു(26)വിനാണ് ചങ്ങനാശേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്.
46,000 രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. ഇന്നലെ വൈകിട്ടാണ് സുലുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്
ഇന്നലെ ഉച്ചയ്ക്കാണ് കേസിന് ആസ്‌പദമായ സംഭവം സുലുവും ബന്ധുവും സഞ്ചരിച്ചിരുന്ന കാറിൽ ബസ് തട്ടി എന്ന് ആരോപിച്ചാണ് ഹെഡ് ലൈറ്റ് അടിച്ചു തകർത്തത്. ബസ് ജീവനക്കാരോട് തട്ടിക്കയറിയ സുലു കാറിലെ ജാക്കി ലിവർ ഉപയോഗിച്ച് ബസിന്റെ ഹെഡ് ലൈറ്റുകൾ തകർക്കുകയായിരുന്നു.
