കാഞ്ഞിരപ്പള്ളി: അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ്സ് കേരളയുടെ കാഞ്ഞിരപ്പള്ളി യൂണിറ്റ് വാർഷിക പൊതുയോഗം കാഞ്ഞിരപ്പള്ളി പൂതക്കുഴിൽ വച്ച് നടത്തപെട്ടു. കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ശ്രീ സൈബിൻ ബാബു വിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം AAWK സംസ്ഥാന പ്രസിഡന്റ് ശ്രീ കെ.ജി ഗോപകുമാർ ഉദ്ഘാടനം ചെയ്‌തു.
SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ യൂണിറ്റിലെ അംഗങ്ങളുടെ കുട്ടികൾളെ മെമെന്റോ നൽകി അനുമോദിച്ചു. ശ്രീ സുനിൽ കുമാർ സ്വാഗതം ആശംസിച്ചു. യൂണിറ്റ് വാർഷിക റിപ്പോർട്ട് സെക്രട്ടറി ശ്രീ ഹാരിസും, വാർഷിക ചിലവ് കണക്ക് ശ്രീ റെജി സ്റ്റിഫനും അവതരിപ്പിച്ചു.

നാദിർഷാ കോനാട്ടുപറമ്പിൽ, ഷാനി മോൻ ഇ.കെ എന്നിവർ ആശംസകൾ അറിയിച്ചു. 100ൽ പരം യൂണിറ്റ് അംഗങ്ങൾ പൊതുയോഗത്തിൽ സന്നിഹിതരായിരുന്നു.