കോട്ടയം: പുതിയതായി നടപ്പാക്കുന്ന മോട്ടോർ വാഹന നിയമപ്രകാരം 15 വർഷം പഴക്കമായ വാഹനങ്ങൾക്ക് 8 മുതൽ 12 വരെ ഇരട്ടി വർദ്ധിപ്പിച്ച റീ ടെസ്റ്റിംഗ് ഫീസും 50% വർദ്ധിപ്പിച്ച ടാക്സും കൂടിയാകുമ്പോൾ ടെസ്റ്റിംഗിന് തയ്യാറാക്കുന്ന ഒരു വാഹനത്തിന് മതിപ്പ് വിലയേക്കാൾ 30% കൂടുതലായി വരുന്നതിനാൽ വാഹന ഉടമ പഴയ വാഹനം ഉപേക്ഷിക്കേണ്ടതായി വരുന്നു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/BpqLGv5wPes9mbZqGEJjWq?mode=ac_t

തന്മൂലം പഴയതരം വാഹനങ്ങൾ ജീവിത ഉപാധിക്ക് വേണ്ടി ഉപയോഗിക്കുന്ന ഇവിടുത്തെ സാധാരണക്കാരനും പഴയനിര വാഹനങ്ങളിൽ പണിയെടുത്ത് ജീവിക്കുന്ന ഇവിടുത്തെ സാധാരണ ഇടത്തരം വർക്ഷോപ്പുകാരനും തൊഴിൽ നഷ്ടപ്പെട്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി പോകേണ്ട സാഹചര്യത്തിൽ എത്തിപ്പെട്ടിരിക്കുന്നു.

ആയതിനാൽ വർദ്ധിപ്പിച്ച നികുതിയും റീടെസ്റ്റിങ്ങ് ഫീസും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അസോസിയേഷൻ ഓഫ് ഓട്ടമൊബൈൽ വർക്ക്ഷോപ്പ്സ് കേരളയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന്റെ മുൻപിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എൽ ജോസ്മോന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ഏ ആർ രാജൻ ഉദ്ഘാടനം ചെയ്ത മാർച്ച്

കെ കെ റോഡ് വഴി കളക്ടറേറ്റിൽ എത്തി
സംസ്ഥാന പ്രസിഡണ്ട് കെ ജി ഗോപകുമാർ ഉദ്ഘാടനം ചെയ്ത് നടത്തിയ ധർണയിലും പ്രതിഷേധ സമരത്തിലും യൂസ്ഡ് കാർ ഡീലേഴ്സ് അസോസിയേഷൻ ഓട്ടോ പാർട്സ് ഡീലേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ജില്ലാ സെക്രട്ടറി സുരേഷ് ബാബു കെ പി എൻ ട്രഷറർ പിജി ഗിരീഷ് വൈസ് പ്രസിഡണ്ട് ഷിഫാസ് എം ഇസ്മായിൽ ജോയിന്റ് സെക്രട്ടറി കെ എൻ സതീശൻ കൺവീനർ സജി എസ് വി ജില്ല യൂണിറ്റ് ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *