കോട്ടയം: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർഷോപ്പ്സ് കേരള 36-മത് കോട്ടയം ജില്ലാ സമ്മേളനം പാലായിൽ നടക്കും. നാളെ രാവിലെ 10 മണിക്ക് പാലാ ഇടപ്പാടി മൂൺസ്‌റ്റാർ പവലിയനിൽ AAWK കോട്ടയം ജില്ലാ പ്രസിഡന്റ് എ.ആർ രാജന്റെ അധ്യക്ഷതയിൽ നടത്തപെടുന്ന പരുപാടി സഹകരണ, തുറമുഖ, ദേവസ്യം വകുപ്പ് മന്ത്രി ശ്രീ വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

AAWK സംസ്ഥാന പ്രസിഡന്റ് കെ.ജി ഗോപകുമാർ, ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട്, സംസ്ഥാന വൈ. പ്രസിഡന്റ് ജോസ്മോൻ, കോട്ടയം ജില്ലാ സെക്രട്ടറി സുരേഷ് ബാബു തുടങ്ങി വിവിധ നേതാക്കളും യൂണിറ്റ് പ്രതിനിധികളും അംഗങ്ങളും പങ്കെടുക്കും.

യോഗത്തിൽ AAWK യുടെ അംഗങ്ങൾക്കായി തുടങ്ങിയ 10 ലക്ഷം രൂപയുടെ ലൈഫ് ലൈൻ പദ്ധതിയുടെ ആധികാരികമായ കാര്യങ്ങൾ വിശദീകരിക്കും.

