തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് ആറിന് മാധ്യമങ്ങളെ കാണും. എട്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം സി.പി.എം നേതാക്കളിലേക്ക് നീങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി.ആർ അരവിന്ദാക്ഷനെ കഴിഞ്ഞ ദിവസം ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നു. ഏഴു മാസത്തിനു ശേഷമായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ പേരിൽ സംസ്ഥാനത്തെ സഹകരണ മേഖലയെ തകർക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് അന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *