കോട്ടയം: കേരളത്തില്‍ തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. സെപ്തംബറിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് കേരളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് നല്‍കേണ്ട വില 43920 രൂപയാണ്. ഒരു പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ദിവസം 44000 രൂപയായിരുന്നു പവന്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5490 രൂപയിലെത്തി.