കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. കഴുത്തിനു വെട്ടേറ്റ നാല്പതുകാരി മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയിലാണ്.
കടത്തിണ്ണയിൽ കിടന്നുറങ്ങിയ ബിന്ദു എന്ന സ്ത്രീയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെ ആയിരുന്നു ആക്രമണം. കട്ടപ്പന സ്വദേശി ബാബു ആക്രമിച്ചത് മദ്യലഹരിയിലെന്ന് പൊലീസ്. കാപ്പ നിയമപ്രകാരം ജയിലിലായിരുന്ന ബാബു പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കഴുത്തിന് വെട്ടേറ്റ് നടുറോഡില്‍ രക്തത്തില്‍ കുളിച്ച് കിടന്ന യുവതിയെ പൊലീസ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.
There is no ads to display, Please add some