കോഴിക്കോട്: മുസ്ലിം ലീഗിന് അനുവദിച്ച ബോര്‍ഡ്- കോര്പ്പറേഷന് ചെയര്മാന് പദവികളില്‍ നിയമിക്കേണ്ടവരുടെ പേരില്‍ ധാരണയായി. ലീഗിൽ വ്യവസായ വകുപ്പിന് കീഴിലുള്ള ചെയര്മാന്മാരുടെ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ‘സില്‍ക്ക്’ ചെയര്‍മാനാകും. ടി മുഹമ്മദ് ആണ് ‘സിഡ്കോ’യുടെ പുതിയ ചെയര്മാന്.

ടി എം സലീം കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെ എ എല്‍) ചെയര്‍മാനാകും. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ശ്യാം സുന്ദര്‍ ആണ് ‘ഇന്‍കെല്‍’ ചെയര്മാന് ആകുക. യഹിയ ഖാന് ആണ് ‘റൂറല്‍ എംപ്ലോയ്മെന്റ് സൊസൈറ്റി’ ചെയര്മാന്. സര്‍ക്കാര്‍ രൂപീകരിച്ച് ആറാം മാസത്തിലെത്തുമ്പോഴാണ് ബോര്‍ഡ്- കോര്പ്പറേഷന് ചെയര്മാന് നിയമനം നടക്കുന്നത്.

അതേസമയം ബോര്‍ഡ്- കോര്പ്പറേഷന് വിഭജനത്തില്‍ യുഡിഎഫില്‍ അതൃപ്തി പ്രകടിപ്പിച്ച് ആര്‍എസ്പി രംഗത്തെത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആര്‍എസ്പിക്ക് 9 പദവികളാണ് ലഭിച്ചിരുന്നത്. എന്നാല്‍ എന്‍ കെ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗം കൂടി ലയിച്ചിട്ടും ആര്‍എസ്പിക്ക് നാലു സീറ്റ് മാത്രമാണ് നല്‍കിയിട്ടുള്ളത്.
ഷിബു ബേബിജോൺ ഭരിക്കുന്ന വനംവകുപ്പിന് കീഴിലുള്ള വനം വികസന കോര്പ്പറേഷന് കോണ്‍ഗ്രസ് എടുത്തതിലും ആര്‍എസ്പി കടുത്ത അതൃപ്തിയിലാണ്. അതിനാല്‍ ലഭിച്ച പദവികള്‍ ഏറ്റെടുക്കാന്‍ ആര്‍എസ്പി തയ്യാറായിട്ടില്ല. കൂടുതല്‍ ചെയര്മാന് പദവികള്‍ വേണമെന്നും, ഇക്കാര്യത്തില്‍ മുന്നണിയില്‍ കൂടുതല്‍ കൂടിയാലോചനകള്‍ വേണമെന്ന് ആര്‍എസ്പി ആവശ്യപ്പെട്ടിട്ടുണ്ട്. ബോര്‍ഡ്- കോര്പ്പറേഷന് വിഭജനത്തില്‍ കേരള കോണ്‍ഗ്രസും അതൃപ്തിയിലാണ്.


