കൊച്ചി: കോതമംഗലത്ത് കർഷകന്റെ വാഴ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വെട്ടി നശിപ്പിച്ച സംഭവത്തിൽ കർഷകന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. വൈദ്യുതി–കൃഷി മന്ത്രിമാർ നടത്തിയ ചർച്ചയിലാണ് തീരുമാനം.

കെവി ലൈൻ കടന്നുപോകുന്ന തോട്ടത്തിലെ 416 വാഴകളായിരുന്നു യാതൊരു മുന്നറിയിപ്പും കൂടാതെ കെഎസ്ഇബി മുറിച്ചുമാറ്റിയത്. കർഷകന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രി വൈദ്യുതി മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതേ തുടർന്ന് വിളിച്ച യോഗത്തിലാണ് നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനമായത്.

മനസാക്ഷിയില്ലാത്ത നടപടിയാണ് ഉണ്ടായതെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സബ്മിഷൻ അവതരിപ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടിരുന്നു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed