തിരുവനന്തപുരം: മാനദണ്ഡങ്ങൾ ലംഘിച്ച് എസ്എഫ്ഐ നേതാവിന് സ്പെഷ്യൽ റിക്രൂട്ട്മെന്റിലൂടെ ഡിവൈഎസ്പിയായി നിയമനം നൽകാനുള്ള പി.എസ്.സിയുടെ നീക്കത്തിൽ അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. സേവ് യൂണിവേഴ്സിറ്റി യുടെ പരാതിയിലാണ് അന്വേഷണം നടത്തുക. 17,392 പേരാണ് ഈ പോസ്റ്റിലേക്ക് അപേക്ഷകരായി ഉണ്ടായിരുന്നത്. അപേക്ഷ അയക്കേണ്ട അവസാന തീയതി 2025 സെപ്തംബർ 10 ആയിരുന്നു.

എഴുത്തുപരീക്ഷ നടത്തിയത് 2025 ഡിസംബർ 31നും കായിക ക്ഷമതാ പരീക്ഷ മാർച്ച് 16 നുമായിരുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ 2026 ഏപ്രിൽ 22ന് അഭിമുഖവും മെയ് ആറിന് അവസാന റാങ്ക് ലിസ്റ്റ്.പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. പരാതി എസ് ഐ ടിക്ക് കൈമാറാൻ ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം.ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം മേധാവി അജിതാബീഗത്തിനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയത്.

ആരോപണ വിധേയനായ പി.എസ്.സി. ചെയർമാൻ എം.ആർ. ബൈജുവിന്റെ നേതൃത്വത്തിലാണ് നിയമനനീക്കം നടന്നതെന്നും പരാതിയിലുണ്ട്. എറണാകുളത്തെ എസ്എഫ്ഐ നേതാവായ കെ.ജെ. ജിതിനെയാണ് സ്പെഷ്യൽ റിക്രൂട്ടുമെന്റിലൂടെ നിയമിക്കാൻ പി.എസ്.സി. തീരുമാനിച്ചത്. ബികോമിന് ഗ്രേസ് മാർക്ക് ലഭിച്ചതുകൊണ്ടുമാത്രം പാസായ കെ.ജെ. ജിതിൻ പോലീസ് കോൺസ്റ്റബിൾ ടെസ്റ്റിൽ മെയിൻ ലിസ്റ്റിൽ പോലും ഇടം പിടിക്കാതെയിരുന്നയാളാണ്. കഴിഞ്ഞ സർക്കാർ പോകുന്നതിന് തൊട്ടുമുമ്പ് വളരെ ധൃതിപിടിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇയാളെ നിയമിക്കാൻ പി.എസ്.സി. ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *