തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലേക്ക് തലസ്ഥാനത്തുനിന്നു പാക്കേജ് ടൂർ. ആറ്റിങ്ങൽ സ്വദേശിയായ എസ്.പ്രശാന്തനാണു യാത്ര ഒരുക്കുന്നത്.
ജൂലൈ 30ന് പാലാ രാമപുരത്ത് നാലമ്പല ദര്‍ശനത്തിനായി പോയപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ സംസ്‌കരിച്ച പള്ളിയില്‍ കയറണമെന്ന് ബസിലുണ്ടായിരുന്നവര്‍ ആഗ്രഹം പ്രകടിപ്പിച്ചതായും മടങ്ങുംവഴി രാത്രി ഒന്‍പതരയോടെ അവിടെ പോയെന്നും പ്രശാന്തന്‍ പറഞ്ഞു. ആ നേരത്തും ആള്‍ക്കൂട്ടമായിരുന്നു.
തിരികെ ആറ്റിങ്ങലില്‍ എത്തിയശേഷമാണ് പുതിയ പാക്കേജ് ടൂറിനെ കുറിച്ച് തീരുമാനിച്ചതെന്നും പ്രശാന്തന്‍ പറയുന്നു.നാളെ ആണ് യാത്ര ഒരുക്കിയിരിക്കുന്നത്.
There is no ads to display, Please add some