ട്രെയിന്‍ കയറുന്നതിനിടെ വീണ യുവതിയുടെ ജീവന്‍ രക്ഷിച്ച് റെയില്‍വേ പൊലീസ്. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവത്തിന്റെ സിസിടി ദൃശ്യങ്ങള്‍ പുറത്തുവന്നു. സമീപത്തായി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന റെയില്‍വേ പൊലീസ് സിപിഒ വിനോദും, ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സന്തോഷും ചേര്‍ന്ന് യുവതിയെ പിടിച്ച് വലിച്ചു രക്ഷപ്പെടുത്തുകയായിരുന്നു.
സെക്കന്ദരബാദില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുന്ന ശബരി എക്സ്പ്രസില്‍ കയറുന്നതിനിടയാണ് യുവതി ട്രെയിനിന് അടിഭാഗത്തോട് ചേര്‍ന്ന് പ്ലാറ്റ്ഫോമില്‍ വീണത്. ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും എടുത്തതിന് തൊട്ടുപിന്നാലെ യുവതി ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ബാലന്‍സ് നഷ്ടപ്പെട്ട് വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *