എറണാകുളം : ആലുവയിൽ നിന്ന് കാണാതായ അഞ്ചുവയസുകാരി ചാന്ദ്നി കുമാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിന് സമീപം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലാണ് മൃതേദേഹം കണ്ടെത്തിയത്.സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തുകയാണ്.
കുട്ടിയുടെ ശരീരം ഒടിച്ചു മടിക്കി ചാക്കിൽ കെട്ടിയ നിലയിലായിരുന്നു. കൈകകൾ ചാക്കിൽ നിന്നു പുറത്തായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ പ്രതി കുട്ടിയെ കൊന്നതാകാമെന്നാണ് പോലീസ് കരുതുന്നത്.
ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് ബിഹാർ സ്വദേശികളായ മഞ്ജയ് കുമാർ – നീത ദമ്പതികളുടെ മകളായ ചാന്ദ്നിയെ അസം സ്വദേശി അസ്ഫക് ആലം തട്ടിക്കൊണ്ടുപോയത്. കുട്ടിയെ മറ്റൊരാൾ കൂട്ടിക്കൊണ്ട് പോകുന്നത് കണ്ടവർ വിളിച്ചു പറയുകയായിരുന്നു. പിന്നാലെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അസ്ഫാക് കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
എന്നാൽ ഇയാൾ സുഹൃത്തിന്റെ സഹായത്തോടെ കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്നാണ് പൊലീസിന് മൊഴി നൽകിയത്. സുഹൃത്താണ് കുട്ടിയെ കൈമാറിയതെന്നും സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നും പ്രതി മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അഷ്ഫാഖിൻറെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് .
There is no ads to display, Please add some