കൊട്ടിയൂര്‍: കണ്ണൂർ കൊട്ടിയൂരിൽ അങ്കണവാടിയിലെ അ‌ടുക്കളയിൽ രാജവെമ്പാല. ഒറ്റപ്ലാവ് ഈസ്റ്റ് അംഗൻവാടിയുടെ അടുക്കളയിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്.

ഹെൽപ്പർ അടുക്കള വൃത്തിയാക്കുമ്പോൾ പാൽപ്പാത്രത്തിനടുത്ത് അനക്കം കണ്ട് നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വനം വകുപ്പ് എത്തി പാമ്പിനെ പിടികൂടി. ഇതിനെ പിന്നീട് ഉൾവനത്തിൽ വിട്ടയച്ചു.

മഴ കാരണം അംഗൻവാടിയിലെത്തിയ കുട്ടികളെ കുറച്ച് നേരത്തെ വിട്ടിരുന്നതായി ഹെൽപ്പർ പറഞ്ഞു. കുട്ടികളെ കളിപ്പിക്കുന്നതും ഉറക്കുന്നതിനുമായുള്ള മുറിയുടെ തൊട്ടടുത്തുള്ള അടുക്കളയിൽ പാമ്പ് കയറി എന്നത് വളരെ ഗൗരവമായാണ് രക്ഷിതാക്കൾ കാണുന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *