അബുദാബി: അബുദാബി രാജകുടുംബാംഗം ശൈഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. പ്രസിഡന്‍ഷ്യല്‍ കോടതിയാണ് ശൈഖ് സഈദിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്.
അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാന്റെ സഹോദരനുമാണ് ശൈഖ് സഈദ്. നേരത്തെ രാജ്യത്തിന്റെ വിവിധ ഔദ്യോഗിക ചുമതലകൾ വഹിച്ചിട്ടുണ്ട്.
ഇതേതുടർന്ന് യു.എ.ഇ.യിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ചവരെ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ശൈഖ് സഈദിന്റെ നിര്യാണത്തിൽ വിവിധ ജി.സി.സി. രാഷ്ട്രനേതാക്കൾ അനുശോചനം രേഖപ്പെടുത്തി.