താന്‍ പൊട്ടിമുളച്ചുവന്ന നേതാവല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്ഥാനമല്ല, പാര്‍ട്ടിയാണ് വലുത്. കെപിസിസി അധ്യക്ഷന്റെ വിലക്കുള്ളതിനാല്‍ മുഖ്യമന്ത്രി ചര്‍ച്ചകളെപ്പറ്റി കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ചെന്നിത്തല പറഞ്ഞു. സൈക്കിളില്‍ പോയി പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ എഴുതിയാല്‍ നേതാവാകുമെന്നും കൊച്ചിയിലെ പികെ ഡീവര്‍ അനുസ്മരണ പരിപാടിയില്‍ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഇടയ്ക്ക് കെഎസ്യു ട്രഷറര്‍ പദവിയിലുണ്ടായിരുന്നു. അന്ന് ആരും ഫണ്ട് തന്റെ കയ്യില്‍ തന്നില്ലെന്നും അന്ന് സുധീരനാണ് അതൊരു അലങ്കാര പദവിയെന്ന് പറഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ സംഭവം വിവരിച്ചുകൊണ്ടാണ് രമേശ് ചെന്നിത്തല താന്‍ പൊട്ടി വീണ ആളല്ലെന്ന് ഓര്‍മിപ്പിച്ചത്. ഒരുപാട് കഷ്ടതകളും പ്രയാസങ്ങളും വെല്ലുവിളികളും അതിജീവിച്ചാണ് ഈ നിലയിലെത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

