മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വന്‍ താരനിര ധര്‍മ്മടത്ത് എത്തും. നടന്‍ കമല്‍ഹാസന്‍, പ്രകാശ് രാജ്, റിമ കല്ലിങ്കല്‍, വേടന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുക്കും. ഏപ്രില്‍ മൂന്നിനാണ് പരിപാടി. പരിപാടിയില്‍ നടി ഭാവനയും പങ്കെടുക്കുമെന്നും വിവരം ഉണ്ട്.

നേരത്തെ മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനും തെരഞ്ഞെടുപ്പില്‍ വിജയം ആശംസിച്ച് കമല്‍ഹാസന്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. പിണറായി വിജയന് വിജയം നേരുന്നുവെന്നായിരുന്നു കമല്‍ എക്‌സില്‍ പങ്കുവച്ചത്. സഖാവ് വിജയന്‍ വിജയിക്കട്ടെ, കേരളവും വിജയിക്കും. ഇതാണ് തന്റെ അഭിപ്രായമെന്ന് കമല്‍ഹാസന്‍ കുറിച്ചു..

‘സഖാവ് പിണറായി വിജയന് വിജയം ആശംസിക്കുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് വിജയാശംസകള്‍ നേരുന്നു. എല്ലാത്തിലുമുപരി കേരളം എന്റെ നാടുകൂടിയാണ്. ചിലരുടെയെങ്കിലും മനസില്‍ ഞാന്‍ പുറത്തുനിന്നുള്ള ഒരാളാണെന്ന തോന്നലുണ്ടായാല്‍പ്പോലും കേരളവുമായി ഞാനെന്നും വൈകാരികമായി അടുപ്പം പുലര്‍ത്താറുണ്ട്. അതുകൊണ്ട് കഴിഞ്ഞ പത്തുവര്‍ഷത്തെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ആശംസകള്‍ നേരാനും കേരളത്തിലെ ജനങ്ങളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. നമുക്ക് ശരിയായ തീരുമാനമെടുക്കാം. സഖാവ് വിജയന്‍ വിജയിക്കട്ടെ, കേരളവും വിജയിക്കും. ഇതെന്റെ അഭിപ്രായം’ കമല്‍ഹാസന്‍ കുറിച്ചു. അടുത്തിടെ പിണറായി വിജയനെക്കുറിച്ചുള്ള ‘പിണറായി: ദി ലെജന്‍ഡ്’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിന് അതിഥിയായികമല്‍ഹാസന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed