എടയാര്‍ വ്യവസായ മേഖലയില്‍ കമ്പനിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. പാതാളം സി ജി ലൂബ്രിക്കന്റ്‌സ് എന്ന ഓയില്‍ കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. കത്തിക്കരിഞ്ഞ നിലയിലാണ് തൊഴിലാളിയുടെ മൃതദേഹം ലഭിച്ചത്. നിരവധി ജീവനക്കാര്‍ക്ക് പൊള്ളലേറ്റതായും വിവരമുണ്ട്.

ഇന്ന് രാവിലെ 9.30 ഓടേയാണ് സംഭവം. മരിച്ചയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇയാള്‍ ബിഹാര്‍ സ്വദേശിയാണെന്നാണ് ലഭിക്കുന്ന സൂചന. ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സമീപത്തുള്ള സ്ഥാപനങ്ങളിലെ ആളുകളെയും ഒഴിപ്പിച്ചു.

കമ്പനിയില്‍ 30 പേരാണ് ഉണ്ടായിരുന്നത്. ഓയില്‍ ടാങ്കിന് തീപിടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീപിടിത്തമുണ്ടായതിന്റെ യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ല. ഓയില്‍ കമ്പനി ആയതിനാല്‍ തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *