പോർട് ഓഫ് സ്‌പെയിൻ: ടെസ്റ്റ് കരിയറിലെ 29-ാം സെഞ്ചുറിയുമായി വിരാട് കോഹ്ലി. 500ാം അന്താരാഷ്ട്ര മത്സരത്തിലാണ് കോഹ്ലിയുടെ ഈ നേട്ടം. കോഹ്‍ലിയുടെ 76-ാം അന്താരാഷ്ട്ര സെഞ്ചുറിയാണിത്.

രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ നാലിന് 288 റൺസെന്ന നിലയിൽ നിന്ന് ആറിന് 368 റൺസെന്ന നിലയിലെത്തി. 18 റൺസുമായി ഇഷൻ കിഷനും 2 റൺസുമായി രവിചന്ദ്രൻ അശ്വിനുമാണ് ക്രീസിൽ.

ആദ്യ ദിനം നായകൻ രോഹിത് ശർമ്മയും യശസ്വി ജയ്‌സ്വാളും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഇവർ സെഞ്ചുറി കൂട്ടുകെട്ട് തീർത്തു. 139 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഇവർ പിരിഞ്ഞത്. രവീന്ദ്ര ജഡേജ 61 റൺസും നേടി.

ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 74 പന്തിൽ നിന്ന് 57 റൺസെടുത്ത ജയ്‌സ്വാളിന്റെ വിക്കറ്റാണ് ആദ്യം വീണത്. 143 പന്തിൽ നിന്ന് 80 റൺസെടുത്ത് രോഹിത് മടങ്ങി. 10 റൺസ് മാത്രമായി ശുഭ്മാൻ ​ഗില്ലും എട്ട് റൺസ് നേടി അജിങ്ക്യ രഹാനെയും നിരാശപ്പെടുത്തി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *