യുഎസ് ഫാർമസ്യൂട്ടിക്കൽ ഭീമന്മാരായ ജോൺസൺ ആൻഡ് ജോൺസണിന് വൻ തിരിച്ചടി.ബേബി പൗഡര്‍ ഉപയോഗിച്ച് കാൻസർ ബാധിതനായെന്ന യുവാവിന്റെ പരാതിയിൽ, ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 154 കോടി രൂപ (1.88 കോടി ഡോളർ) പിഴ ഈടാക്കി കോടതി. കാലിഫോർണിയക്കാരനായ ഹെർണാണ്ടസ്(24) ആണ് പരാതിക്കാരൻ.
കുട്ടിക്കാലം മുതൽ കമ്പനിയുടെ പൗഡറുകൾ ഉപയോഗിച്ചതിനെത്തുടർന്ന് ഹൃദയത്തിന് ബാധിക്കുന്ന മെസോതെലിയോമ എന്ന മാരക അർബുദം ബാധിച്ചെന്നായിരുന്നു യുവാവ് നൽകിയ പരാതി. ഹെർണാണ്ടസിന്റെ മെഡിക്കൽ ചെലവുകൾക്കും, അദ്ദേഹത്തിന് സഹിക്കേണ്ടിവന്ന വേദനകൾക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
വിധിക്കെതിരെ അപ്പീൽ പോകുമെന്ന് കമ്പനി അറിയിച്ചു. ആസ്ബറ്റോസ് മൂലമുണ്ടാകുന്ന മെസോതെലിയോമ എന്ന ക്യാന്‍സര്‍ തന്നെ പിടികൂടിയതായി പരാതിക്കാരന്‍ അറിയിച്ചു. ”ജോണ്‍സണ്‍സ് ബേബി പൗഡര്‍ സുരക്ഷിതമാണ്, അതില്‍ ആസ്ബറ്റോസ് അടങ്ങയിട്ടില്ലെന്നും കാന്‍സറിന് കാരണമാകുന്നില്ലെന്നും വിവിധ ശാസ്ത്രീയ പരിശോധനകളിൽ തെളിഞ്ഞതാണ്” – കമ്പനി കോടതിയിൽ അറിയിച്ചു.
There is no ads to display, Please add some