സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് ദിയ കൃഷ്ണ. അച്ഛന് കൃഷ്ണ കുമാറിനേയും സഹോദരി അഹാന കൃഷ്ണയേയും പോലെ സിനിമയിലേക്ക് വന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ താരമായി മാറാന്‍ ദിയയ്ക്ക് സാധിച്ചു. ദിയയുടെ വിഡിയോകള്‍ക്കെല്ലാം മില്യണ്‍ കണക്കിനാണ് വ്യൂസ്. വിവാദങ്ങളും കയ്യടികളുമെല്ലാം ദിയയെ തേടിയെത്താറുണ്ട്.
ദിയയും ഭര്‍ത്താവ് അശ്വിനും മകന് നിയോമിനൊപ്പം നടത്തിയ ദുബായ് യാത്രയുടെ വിഡിയോ വൈറലായി മാറുകയാണ്. ദുബായ് ഗ്ലോബല്‍ വില്ലേജിലെ കാഴ്ചകളും മറ്റുമാണ് വിഡിയോയിലുള്ളത്. എന്നാല്‍ ഈ വിഡിയോയിലെ ചില രംഗങ്ങള്‍ ദിയയ്ക്ക് വിമര്‍ശനങ്ങള്‍ നേടിക്കൊടുക്കുകയാണ്.
ഗ്ലോബല്‍ വില്ലേജില്‍ വിഐപി പാസെടുത്ത് കയറാന്‍ നേരം ദിയയെ സെക്യൂരിറ്റി തടയുകയായിരുന്നു. ദിയയുടെ വസ്ത്രമായിരുന്നു പ്രശ്നം. സ്ലീവ്ലെസ് വസ്ത്രമായിരുന്നു ദിയ ധരിച്ചിരുന്നത്. ഗ്ലോബല്‍ വില്ലേജിലെ പുതിയ നിയമപ്രകാരം ഷോള്‍ഡറുകള്‍ മറക്കുന്ന വസ്ത്രം ധരിച്ചാല്‍ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. അതിനാല്‍ ദിയയോട് ജാക്കറ്റ് ധരിക്കാന്‍ ആവശ്യപ്പെട്ടു.
ഇതോടെ ജാക്കറ്റ് ധരിച്ച് ദിയ അകത്തേക്ക് പ്രവേശിച്ചു. എന്നാല്‍ അകത്തെത്തിയതും ദിയ ജാക്കറ്റ് അഴിച്ചുമാറ്റി. താന്‍ മുലയൂട്ടുന്ന അമ്മയാണെന്നും അതിനാല്‍ ശരീരത്തിന് നല്ല ചൂടാണമെന്നുമാണ് സ്ലീവ്ലെസ് ധരിക്കാനായി ദിയ ചൂണ്ടിക്കാണിച്ച കാരണം. ഇതിന്റെ പേരിലാണ് ദിയയെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്.
ഓരോ നാടിനും അതിന്റേതായ രീതികളുണ്ടെന്നും അതിനെ ബഹുമാനിക്കാനും പാലിക്കാനും തയ്യാറാകണം. ഇല്ലാതെ താന്‍ ചെയ്യുന്നതാണ് ശരിയെന്നും തനിക്ക് പ്രത്യേക പരിഗണന വേണമെന്നും വാശി പിടിക്കുന്നത് അല്‍പ്പത്തരം ആണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ജാക്കറ്റ് ഇട്ട് അകത്തു കയറിയ ശേഷം അഴിച്ചു മാറ്റുകയും പിന്നീട് വീരവാദം പറയുകയും ചെയ്യുന്നത് കഷ്ടമാണെന്നും ചിലര്‍ പറയുന്നു. നിയമം പാലിക്കാന്‍ പറ്റാത്തവര്‍ എന്തിന് പോകുന്നു എന്നു വരെ ചിലര്‍ ചോദിക്കുന്നുണ്ട്.
അതേസമയം ദിയയെ അനുകൂലിച്ചും ചിലരെത്തുന്നുണ്ട്. സ്ലീവ്ലെസ് ധരിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നാണ് അവര്‍ ചോദിക്കുന്നത്. സ്ലീവ്ലെസ് ധരിക്കണമോ വേണ്ടയോ എന്നതൊക്കെ അവരവരുടെ ചോയ്സ് ആണെന്നും താരത്തെ അനുകൂലിച്ചെത്തുന്നവര്‍ പറയുന്നു.

