കാഞ്ഞിരപ്പള്ളി: ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം വ്യത്യസ്തമാക്കി കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജ്. അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന് ബേത്ലഹേം, ഫെനുവേൽ എന്നീ അശ്രമങ്ങൾ സന്ദർശിക്കുകയും, അന്തേവാസികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc

ഇതുകൂടാതെ വിദ്യാർത്ഥികൾ പിരിച്ചെടുത്ത തുക സമ്മാനമായി നൽകുകയും ചെയ്തു. ആശ്രമവാസികൾക്കൊപ്പം പാട്ടുപാടിയും നൃത്തം ചെയ്തും ക്രിസ്തുമസ് സന്തോഷം പങ്കുവച്ചു. പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി വളയവും അധ്യാപകരും ആശ്രമത്തിലെ ബഹു.വൈദികരും നേതൃത്വം നൽകി.

