സിനിമാ തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ പ്രചരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി സൈബർ പൊലീസ്. സിസിടിവി ഹാക്ക് ചെയ്ത് ദൃശ്യങ്ങൾ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തതിന് ശേഷം ലിങ്കുകൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

പണം നൽകി കാണാൻ കഴിയും വിധമാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങൾ വില്പനയ്ക്ക് എത്തിച്ചവരുടെയും പണം നൽകി ഇതു വാങ്ങി കണ്ടവരുടെയും ഐപി അഡ്രസുകൾ സൈബർ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങൾ കൂടുതൽ സൈറ്റുകളിൽ അപ്ലോഡ് ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കർശന നിർദേശങ്ങൾ ചലചിത്ര വികസന കോർപ്പറേഷൻ തിയറ്റർ ഓപ്പറേറ്റർമാർക്ക് കൈമാറി. സംസ്ഥാന സർക്കാരിന്റെ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ കീഴിലുള്ള തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം അശ്ലീല സൈറ്റിൽ പ്രചരിച്ചത്. തീയറ്ററുകളുടെ പേരുകൾ പറഞ്ഞായിരുന്നു ദൃശ്യങ്ങൾ പ്രചരിച്ചക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *