ഡിസംബറില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ ഡിസംബറിലെ അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം. ഡിസംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 17 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധിയാണ്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ക്രിസ്മസിനും മാത്രമാണ് അവധി ഉള്ളത്.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഡിസംബര്‍ മാസത്തില്‍ ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

ഡിസംബര്‍ 1- തിങ്കളാഴ്ച- State Inauguration Day and Indigenous Faith Day- അരുണാചല്‍ പ്രദേശിലും നാഗാലാന്‍ഡിലും അവധി

3- ബുധനാഴ്ച- St. Francis Xavier feast- ഗോവയില്‍ അവധി

7- ഞായറാഴ്ച

12- വെള്ളിയാഴ്ച- Pa Togan Nengminja Sangma death anniversary- മേഘാലയയില്‍ അവധി

13- രണ്ടാം ശനിയാഴ്ച

14- ഞായറാഴ്ച

18- വ്യാഴാഴ്ച- U SoSo Tham- മേഘാലയയില്‍ അവധി

19- വെള്ളിയാഴ്ച- ഗോവ ലിബറേഷന്‍ ഡേ- ഗോവയില്‍ അവധി

20- ശനിയാഴ്ച- Losoong or Namsoong- സിക്കിമില്‍ അവധി

21 – ഞായറാഴ്ച

22- തിങ്കളാഴ്ച- Losoong or Namsoong- സിക്കിമില്‍ അവധി

24- ബുധനാഴ്ച- Christmas Eve- മിസോറാം, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ അവധി

25- വ്യാഴാഴ്ച- ക്രിസ്മസ്- രാജ്യമൊട്ടാകെ അവധി

26- വെള്ളിയാഴ്ച- ക്രിസ്മസ്- മിസോറാം, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ അവധി

27- രണ്ടാം ശനിയാഴ്ച

28- ഞായറാഴ്ച

30- ചൊവ്വാഴ്ച- U Kiang Nangbah death anniversary- മേഘാലയയില്‍ അവധി

Leave a Reply

Your email address will not be published. Required fields are marked *