മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമര്‍ശവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടി പിഎംഎ സലാം. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണും പെണ്ണും കെട്ടവനാണെന്നും അതാണ് നമ്മുടെ അപമാനമെന്നും പിഎംഎ സലാം പറഞ്ഞു. പരാമര്‍ശം. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലീം ലീഗ് സമ്മേളനത്തിലാണ് പിഎംഎ സലാമിന്റെ വിവാദ പ്രസംഗം.

‘ഒന്നുകില്‍ മുഖ്യമന്ത്രി ആണാകണം. അല്ലെങ്കില്‍ പെണ്ണാകണം. ഇത് രണ്ടുകെട്ട മുഖ്യമന്ത്രിയെയാണ് നമുക്ക് കിട്ടിയത്. ഇതാണ് നമ്മുടെ അപമാനം. അതാണ് നാം അനുഭവിക്കുന്നത്. ഹൈന്ദവതത്വങ്ങളും വികലമായ വീക്ഷണങ്ങളും പഠിപ്പിക്കാനുള്ള വിദ്യാഭ്യാസം കൊണ്ടുവരാന്‍ ഒപ്പിട്ടിരിക്കുന്ന സാഹചര്യമാണ് ഇവിടെ ഉള്ളത്. ഒരുപുരുഷന്‍ ആണെങ്കില്‍ അതിനെ എങ്ങനെ എതിര്‍ക്കാന്‍ കഴിയുമെന്ന സ്റ്റാലിന്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. എത്രകോടി രൂപ കിട്ടിയാലും ഒപ്പിടില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. എത്ര കോടി തന്നാലും ഒപ്പിടില്ലെന്ന് പശ്ചിമബംഗാളിലെ വനിത മുഖ്യമന്ത്രിയായ മമത ബാനര്‍ജി പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത്. അറബി ഉറുദു ഇംഗ്ലീഷ് ഒന്നു പഠിക്കേണ്ട സംസ്‌കൃതവും ഹിന്ദിയും പഠിച്ചാല്‍ മതിയെന്ന നിലയിലേക്ക് പോകുന്ന കാര്യങ്ങള്‍’ – പിഎംഎ സലാം പറഞ്ഞു.

പിഎം ശ്രീ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായത് കൊണ്ടാണ് പിഎം ശ്രീയില്‍ ഒപ്പിട്ടതെന്ന് പിഎം സലാം ആരോപിച്ചു. ഒന്നുകില്‍ മുഖ്യമന്ത്രി ആണോ, അല്ലെങ്കില്‍ പെണ്ണോ ആകണം. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ കിട്ടിയത് നമ്മുടെ അപമാനമാണെന്നും പിഎംഎ സലാം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *