കോട്ടയം: അസ്സോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ഷോപ്‌സ് കേരള (AAWK) വാഹനങ്ങളുടെ റീ ടെസ്റ്റ് ഫീസ് വർദ്ധനവിനെതിരെ ജില്ലാ ഭരണസിരാകേന്ദ്രങ്ങളിൽ 08.10.2025 ബുധനാഴ്‌ച രാവിലെ 10 മണിക്ക് പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാന ജോയിന്റ് സെക്രട്ടറി പി എൽ ജോസ്മോന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ഏ.ആർ രാജൻ മാർച്ച് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് കെ.ജി ഗോപകുമാർ പ്രതിഷേധ ധർണ്ണയുടെ ഉദ്ഘാടനം നിർവഹിക്കും.
ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് മേഖലയിലും അനുബന്ധ മേഖലകളിലും തൊഴിൽ ചെയ്യുന്നവരുടെ ജീവിതം ഇന്ന് ഭീഷണിയിലാണ്. തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നൽകി അധികാരത്തിലെത്തിയവർ സാധാരണക്കാരെ മറന്ന് വൻകിട കുത്തകകൾക്ക് വേണ്ടി നിയമങ്ങളുണ്ടാക്കുന്നതായും ഭാരവാഹികൾ ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പറഞ്ഞു.

അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഓട്ടോമൊബൈൽ മേഖലയെ ശ്വാസംമുട്ടിക്കുന്ന ഈ പുതിയ നയങ്ങളെന്നും അതിനെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. പുതിയ വാഹനങ്ങൾക്ക് കമ്പനികൾ തന്നെ 7 വർഷം വരെ വാറന്റി നൽകുന്നത് മൂലം വർക്ക് ഷോപ്പുകൾക്ക് തൊഴിൽ നഷ്ടപ്പെടുന്നു. ഇത് വൻകിട കമ്പനികൾക്ക് ലാഭം നേടിക്കൊടുക്കാൻ സർക്കാരുകൾ നടത്തുന്ന ഒത്തുകളിയാണ് ഇതെന്നും ഭാരവാഹികൾ പറഞ്ഞു.

ആദ്യ പടിയായി
അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള സംസ്ഥാന കമ്മിറ്റി ജില്ലകൾതോറും നടത്തുന്ന പ്രതിഷേധ സംഗമത്തിൽ എല്ലാവരും പങ്കാളികളാകുവാനും സംഘാടകർ അഭ്യർത്ഥിച്ചു.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BpqLGv5wPes9mbZqGEJjWq?mode=ac_t

അതേസമയം പ്രതിഷേധ ധർണ്ണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളിയിൽ ഇന്ന് വൈകിട്ട് പന്തം കൊളുത്തി പ്രകടനം നടത്തുമെന്ന് AAWK കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡന്റ് സൈബിൻ ബാബു ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പ്രതികരിച്ചു. യൂണിറ്റ് സെക്രട്ടറി ഹാരിസ്, റെജി സ്റ്റീഫൻ, നാദിർഷ കോനാട്ടുപറമ്പിൽ, ഷാനിമോൻ, സുരേഷ് എം.എസ്, ജലീൽ പി.എ, കെ.പി ശശി, നിയാസ് വാരിക്കാടൻ, ഡി സദാശിവൻ, ബാബു വി.എസ്, ഷമീർ സലിം, സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകും.

