പാറത്തോട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലൂടെ ഒഴുകുന്ന പാലംപ്ര കൈതോട്ടിൽ 20/09/2025 തീയതി വെളുപ്പിനെ കക്കൂസ് മാലിന്യം ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് നിക്ഷേപിച്ച കേസിൽ പ്രതികളായ
ആലപ്പുഴ ജില്ലയിൽ ചേർത്തല മായിത്ര ഭാഗത്ത് വെള്ളയിൽ വീട്ടിൽ സജീവിന്റെ മകൻ സാംജി, തണ്ണീർമുക്കം തെക്കു വില്ലേജ് മുഹമ്മ ഭാഗത്ത് കപ്പോള സ്കൂളിന് സമീപം കപ്പോള വെളി വീട്ടിൽ പുഷ്ക്കരന്റെ മകൻ അമ്പിളികുമാർ, കഞ്ഞിക്കുഴി മായിത്ര ഭാഗത്ത് പുഴരത്ത് വീട്ടിൽ സതിയപ്പന്റെ മകൻ സബിൻ, ആലപ്പുഴ ജില്ലയിൽ മണ്ണഞ്ചേരി വാടയകത്ത് വീട്ടിൽ ഗോപാലകൃഷ്ണന്റെ മകൻ ഗോപി കൃഷ്ണൻ എന്നിവരെ സിസിടിവി ദൃശ്യങ്ങൾ മറ്റും പരിശോധിച്ച നടത്തിയ അന്വേഷണത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
മാലിന്യം തള്ളുന്നതിനു പ്രതികളുപയോഗിച്ച രണ്ട് ടാങ്കർ ലോറികൾ പിടിച്ചെടുത്തു. പ്രതികളെയും വാഹനങ്ങളും കോടതിയിൽ ഹാജരാക്കി.

