സന്ദേശങ്ങള്‍ അയക്കാന്‍ ഭൂരിഭാഗം വരുന്ന ഇന്ത്യക്കാരും ആശ്രയിക്കുന്നത് വാട്സ്ആപ്പിനെയാണ്. സ്വകാര്യ സന്ദേശങ്ങളായാലും പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കായും വാട്സ്ആപ്പാണ് എല്ലാവരും ഉപയോഗിക്കുന്നത്. എന്നാല്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ അറട്ടൈ ആപ്പിള്‍ സ്റ്റോറില്‍ മുന്നിലെത്തിയിരുന്നു.
സോഹോ കോര്പ്പറേഷന് ഇന്ത്യ വികസിപ്പിച്ചെടുത്ത ആപ്പ് 2021 ലാണ് പുറത്തിറങ്ങിയത്. അടുത്തിടെ ഏറ്റവും കൂടുതല്‍ പേര് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പായും സജീവ ഉപയോക്താക്കളുടെ എണ്ണത്തിലും വന്‍ കുതിച്ചുച്ചാട്ടം നടത്തി. അറട്ടൈയുടെ നേട്ടം വാട്സ്ആപ്പിന് വെല്ലുവിളി ഉയര്‍ത്തുകയാണ്. എന്നാല്‍ രണ്ട് ആപ്പുകളും തമ്മില്‍ ഫീച്ചറുകളില്‍ എന്തൊക്കെ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് അറിയാം. അറട്ടൈയിലും വാട്ആപ്പിലും ഒന്നിലധികം സമാന ഫീച്ചറുകളുണ്ട്. ഇന്‍സ്റ്റന്റ് മെസ്സേജിംഗ്, വോയ്സ് നോട്ടുകള്‍, കോളിങ് തുടങ്ങിയ ഫീച്ചറുകള്‍ രണ്ടിലും ഉണ്ട്. എന്നാല്‍ ചില വ്യത്യസ്ത ഫീച്ചറുകളുമുണ്ട്.
സ്വകാര്യ ഉപയോഗത്തിനായി വിഡിയോകൾ, കുറിപ്പുകൾ, ഫോട്ടോകൾ എന്നിവ ശേഖധരിച്ച് വയ്ക്കാനും ഓർമ്മിപ്പിക്കാനും സാധിക്കുന്ന ഒരു പോക്കറ്റ് ഫീച്ചറാണ് അറാട്ടൈയിലുള്ളത്. വിഡിയോ മീറ്റിങ്ങുകൾ ഷെഡ്യൂൾ ചെയ്യുന്നതിനായി പ്രത്യേക മീറ്റിങ് ടാബും ആപ്പിലുണ്ട്. ഇത് വാട്സ്ആപ്പിൽ ഇല്ലാത്ത ഫീച്ചറാണ്.
മൾട്ടി-ഡിവൈസ് ആക്സസ്-വാട്സ്ആപ്പിനെ അപേക്ഷിച്ച് കൂടുതൽ ഡിവൈസുകൾളിൽ അറട്ടെ ഉപേയാഗിക്കാം. ആൻഡ്രോയിഡ് ടിവികളിൽ അറട്ടൈ ലോഗിൻ ചെയ്യാൻ കഴിയും. ഉപയോക്താക്കൾക്ക് ഒരേസമയം അഞ്ച് ഡിവൈസുകളിൽ വരെ അറാട്ടൈ അക്കൗണ്ട് ഉപയോഗിക്കാൻ കഴിയും. എൻട്രി ലെവൽ സ്മാർട്ട്ഫോണുകളിലും പഴയ 2ജി, 3ജി നെറ്റ്വർക്കുകളിലും തടസ്സമില്ലാതെ അറാട്ടൈ ഉപയോഗിക്കാം.
രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലും ആപ്ലിക്കേഷൻ ഉപേയാഗിക്കാൻ ഇത് സഹായിക്കും. ടാർഗെറ്റുചെയ് പരസ്യങ്ങൾ കാണിക്കുന്നതിന് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റയും ആപ്ലിക്കേഷൻ ഉപയോഗിക്കില്ലെന്നാണ് കമ്പനി അറിയിച്ചിരുക്കുന്നത്.
എന്നാൽ സുരക്ഷയുടെ കാര്യത്തിൽ ചാറ്റുകളിൽ ലഭ്യമായ എൻഡ്-ടു-എൻഡ് എൻക്രിപ്ഷനുമായി വാട്ട്സ്ആപ്പിന് തന്നെയാണ് ആധിപത്യം. നിലവിൽ അറട്ടൈയ്ക്ക് ഇത് നൽകുന്നില്ല. എന്നാൽ ഉടൻ തന്നെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ കൊണ്ടുവരുമെന്നും സോഹോ അറിയിച്ചിട്ടുണ്ട്.

