സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ 320 രൂപ വർദ്ധിച്ച വിലയിൽ വൈകീട്ടോടെ 360 രൂപ വീണ്ടും കൂടിയിരുന്നു. ഇതോടെ 83,000 ത്തിനടുത്തെത്തിയ വിപണി ഇന്ന് 84,000 രൂപയ്ക്കടുത്താണ്.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണവില എത്തിയിരിക്കുന്നത്. 920 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് മാത്രം വർദ്ധിച്ചത്.
83,840 രൂപയാണ് ഇന്ന് ഒരു പവന് വിപണിയിലെ വില.

