പൊൻകുന്നം പാലാ റോഡിൽ കോപ്രാകളത്തിന് സമീപം തടിലോറി ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. കോപ്രാക്കളത്തിന് സമീപം പ്രവർത്തിക്കുന്ന തടി മില്ലിലേക്ക് ലോറി കയറ്റുന്നതിനിടെ ലോറിയിൽ ഉണ്ടായിരുന്ന തടി പിന്നാലെ എത്തിയ ഓട്ടോറിക്ഷയിൽ തട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പ്രതികരിച്ചു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BpqLGv5wPes9mbZqGEJjWq?mode=ac_t

അപകടത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *