നടിയായും സോഷ്യല്‍ മീഡിയ താരമായും മലയാളികള്‍ക്ക് സുപരിചതയാണ് ശ്രീവിദ്യ മുല്ലച്ചേരി. ശ്രീവിദ്യയെപ്പോലെ തന്നെ ഭര്‍ത്താവായ സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും ഇന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ശ്രീവിദ്യയുടെ വ്‌ളോഗുകളിലൂടെയാണ് രാഹുലിനെ മലയാളികള്‍ അടുത്തറിയുന്നത്.

ഭാര്യയുടെ ചെലവില്‍ ജീവിക്കുന്നു എന്ന സോഷ്യല്‍ മീഡിയ കമന്റുകളോട് പ്രതികരിക്കുകയാണ് രാഹുല്‍. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീവിദ്യ മനസ് തുറക്കുന്നത്.

“സ്വന്തം ഭാര്യയുടെ ചിലവില്‍ അല്ലേ. കണ്ടവരുടെ ഭാര്യയുടെ ചെലവില്‍ അല്ലല്ലോ. നാളെ അവളെ ഇപ്പോള്‍ നോക്കുന്നതിനേക്കാള്‍ പത്തിരട്ടി മടങ്ങ് നന്നായി നോക്കാന്‍ പറ്റുമെന്ന വിശ്വാസം ഭാര്യയുടെ ചെലവില്‍ ജീവിക്കുന്ന എല്ലാവര്‍ക്കുമുണ്ടാകും. അങ്ങനെ പറഞ്ഞാലും തെറ്റൊന്നുമില്ല. നാളെ അവളെ നോക്കാന്‍ പറ്റുമെന്ന് നൂറ് ശതമാനം അവര്‍ കോണ്‍ഫിഡന്റ് ആയിരിക്കും. അല്ലാതെ അവള്‍ നോക്കിക്കോളും എന്ന ധാരണയല്ല. ഉത്തരവാദിത്തമുണ്ട്. നമ്മള്‍ എല്ലാ ദിവസവും ഒരു കാര്യം ചെയ്യണമെന്ന് ചിന്തിക്കുന്നത് പോലും അവര്‍ക്ക് വേണ്ടിയായിരിക്കും. എല്ലാവരും അങ്ങനെയായിരിക്കും” എന്നാണ് രാഹുല്‍ പറയുന്നത്.

കഴിഞ്ഞ മാസം വരെ ഞാന്‍ ഭാര്യയുടെ ചെലവില്‍ ജീവിച്ച ആളാണ്. അത് പറയാന്‍ എനിക്കൊരു മടിയുമില്ല. സന്തോഷമേയുള്ളൂവെന്നാണ് രാഹുല്‍ പറയുന്നത്. എന്നാല്‍ അവള്‍ക്ക് മടിയാണ്. ചില കടകളില്‍ പോയി ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോള്‍ അവളുടെ ഫോണ്‍ എന്റെ കയ്യില്‍ തരും. ഗൂഗിള്‍ പ്ലേ ചെയ്യാന്‍ നീ കൊടുക്ക് എന്ന് ഞാന്‍ പറയും.

ഇതുവരെ പുള്ളിക്കാരി കൊടുത്തിട്ടില്ല. കൈ കഴുകാന്‍ പോകുമ്പോള്‍ പുള്ളിക്കാരി ഫോണ്‍ എന്റെ കയ്യില്‍ തരുമെന്നും അദ്ദേഹം പറയുന്നുണ്ട്.ഇതുവരെ കണക്ക് ചോദിച്ചിട്ടില്ല. ബാങ്കില്‍ എത്രയാണ് ബാലന്‍സ് ഉള്ളതെന്ന് പുള്ളിക്കാരിക്ക് അറിയില്ല. എല്ലാം ഞാനാണ് നോക്കുന്നതെന്നും രാഹുല്‍ പറയുന്നു. അതതേസമയം, മാസം വാടക കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലൊക്കെ ഞങ്ങള്‍ നിന്നിട്ടുണ്ടെന്നും അദ്ദേഹം ഓര്‍ക്കുന്നു. എന്റെ അമ്മ ഭയങ്കര സ്‌ട്രോങ് ആണ്. അതുപോലെ എന്റെ ഭാര്യയും സ്‌ട്രോങ് ആണ് എന്നും രാഹുല്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *