തൃശൂർ: കേരള കലാമണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി മോഹിനിയാട്ടം പഠിക്കാൻ ഒരു പുരുഷ വിദ്യാർഥി. തിരുവനന്തപുരം പാറശാല മരിയാപുരം സ്വദേശിയായ ആര്‍ഐ പ്രവീൺ ആണ് മോഹിനിയാട്ടത്തിന് പ്രവേശനം നേടിയത്. സ്വാതി തിരുനാള്‍ സംഗീത കോളജില്‍ നിന്നു ഡിഗ്രിയും, പിജിയും പൂര്‍ത്തിയാക്കിയ പ്രവീണ്‍ കലാമണ്ഡലത്തിലെ തനത് മോഹിനിയാട്ട ശൈലി പഠിക്കണമെന്ന ആഗ്രഹം കൊണ്ടാണ് ചേര്‍ന്നത്.
അഞ്ചാം ക്ലാസ് മുതല്‍ നൃത്തം പഠിക്കുന്ന പ്രവീണ്‍ 29 വര്‍ഷമായി രംഗത്ത് സജീവമാണ്. നേരത്തെയും പ്രവീൺ കലാമണ്ഡലത്തിൽ ചേരാൻ ശ്രമിച്ചിരുന്നു. എന്നാൽ ആ സമയത്ത് മോഹിനിയാട്ടത്തില്‍ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചത്. സ്വാശ്രയ കോഴ്സായി മോഹിനിയാട്ടം ആരംഭിച്ച ശേഷം ആദ്യമായാണ് ആണ്‍കുട്ടി പ്രവേശനം നേടുന്നത്.
നിരവധി പേര്‍ അപേക്ഷിച്ചെങ്കിലും അഭിമുഖ പരീക്ഷയിലൂടെ പത്ത് പേരെ തിരഞ്ഞെടുത്തു. 10 പേരില്‍ ഒരു ആണ്‍കുട്ടി മാത്രമാണ് അപേക്ഷിച്ചത്. മോഹിനിയാട്ടത്തില്‍ ആണ്‍കുട്ടികള്‍ക്ക് ഉണ്ടായിരുന്ന വിവേചനത്തില്‍ ശക്തമായി പ്രതികരിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പിന്നീട് അദ്ദേഹം കലാമണ്ഡലത്തില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.