രാജ്യത്ത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്തംബർ ഒൻപതിന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷനാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ കഴിഞ്ഞ മാസം രാജിവെച്ചതിനേത്തുടർന്നുണ്ടായി ഒഴിവിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് ഏഴിന് ഉണ്ടാകും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്. വോട്ടെടുപ്പ് ദിവസമായ സെപ്തംബർ ഒൻപതിനുതന്നെ ഫലപ്രഖ്യാപനവും നടക്കും.

ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ ജൂലായ് 21-ന് ആയിരുന്നു രാജിവെച്ചത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടെ അപ്രതീക്ഷിതമായിരുന്നു ആദ്ദേഹം രാജി സമർപ്പിച്ചത്. ഇത് പല രാഷ്ട്രീയ അഭ്യൂഹങ്ങൾക്കും ഇടയാക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *