സംസ്ഥാനത്തെ സ്വർണവില വീണ്ടും കുതിച്ച് ഉയരുകയാണ്. ജൂൺ മാസം ആരംഭത്തിൽ നിശ്ചലമായി തുടങ്ങിയ വിപണിയിൽ പിന്നീടുള്ള ദിവസങ്ങളിൽ ഉയർച്ചയാണ് ഉണ്ടായത്. ഇന്ന് 320 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വിലയിൽ വർദ്ധിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് ഈ മാസം സ്വർണവിപണിയിൽ വർദ്ധനവ് ഉണ്ടാകുന്നത്. ഇന്ന് 73,040 രൂപയാണ് ഒരു പവൻ്റെ വില. ഇതോടെ ഈ മാസത്തെ ഉയർന്ന നിരക്കിൽ തുടരുകയാണ് സ്വർണ വിപണി.

ഒരു ഗ്രാം സ്വർണത്തിൻ്റെ വില ഒരിടവേളയ്ക്ക് ശേഷം വീണ്ടും 9000 കടന്നിരിക്കുകയാണ്. 9130 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. മെയ് 15 ലെ 68,880 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *