രാജ്യത്ത് 500 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമായി പുറത്തിറങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യസ്ഥാപനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. ഉയർന്ന നിലവാരത്തിലുള്ള കള്ളനോട്ടുകള്‍ പുറത്തിറങ്ങിയെന്നാണ് ആഭ്യന്തരമന്ത്രാലയം അറിയിക്കുന്നത്.

യഥാർഥ നോട്ടുകളുമായി വലിയ സാമ്യം കള്ളനോട്ടുകള്‍ക്ക് ഉണ്ട്. എന്നാല്‍, റിസർവ് ബാങ്കിന്റെ പേര് എഴുതിയതില്‍ യഥാർഥ നോട്ടുമായി ചില വ്യത്യാസങ്ങളുണ്ട്. റിസർവ് ബാങ്ക് എന്നഴുതിയതില്‍ ഇ എന്ന അക്ഷരത്തിന് പകരം എയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, ഫിനാൻഷ്യല്‍ ഇന്റലിജൻസ് യൂണറ്റ്, സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, നാഷണല്‍ ഇൻവെസ്റ്റിഗേഷൻ ഏജൻസി, സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും വിവരം കൈമാറിയിട്ടുണ്ട്.

There is no ads to display, Please add some