അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആശംസകൾ നേര്‍ന്നുള്ള മിൽമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. ‘വുമൺസ് ഡേ പോസ്റ്റ് ചെയ്തെങ്കിൽ ഞങ്ങൾ മെൻസ് ഡേ പോസ്റ്റും ഒഴിവാക്കില്ല’ എന്നായിരുന്നു മിൽമയുടെ പോസ്റ്റ്. അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാള്‍ ഒട്ടും താഴെയല്ല പുരുഷന്‍ എന്നാണ് പോസ്റ്റിൽ മിൽമ പറയുന്നത്.

കാരണം സ്ത്രീകൾക്കൊപ്പം തുല്യത പുരുഷന്മാര്‍ക്കും വേണമെന്നും മിൽമയുടെ പോസ്റ്റിൽ പറയുന്നു. വ്യാപകമായ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് പോസ്റ്റിന് താഴെ നിറയുന്നത്. വുമണ്‍സ് ഡേയുടെ ചരിത്രം എന്താണെന്ന് വിശദീകരിക്കുന്ന കമന്‍റുകളുമുണ്ട്. മിൽമ എത്രയും വേഗം പിആര്‍ ടീമിനെ മാറ്റണമെന്ന ഉപദേശങ്ങളും ഉയരുന്നു. എന്നാൽ സംഭവം വിവാദമായതിനു പിന്നാലെ മിൽമ പോസ്റ്റ് പിൻവലിച്ചു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *