പത്തനംതിട്ട: അടൂർ കച്ചേരി ചന്തയ്ക്ക് സമീപം ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. തട്ട മിനി ഭവനിൽ ഉണ്ണികൃഷ്ണകുറുപ്പ് (53)ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം . ശക്തമായ മഴയും തോട്ടിലെ ഒഴുക്കും കാരണം ഒട്ടോയുടെ അടിയിൽപ്പെട്ട ഉണ്ണികൃഷ്ണന് രക്ഷപ്പെടാൻ സാധിച്ചില്ലെന്നാണ് പ്രാഥമിക വിവരം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അടൂർ അഗ്നി രക്ഷാ സേന സ്ഥലത്തെത്തി.സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ അജിഖാൻ, ഫയർ ആൻഡ് റെസ്ക ഓഫീസർമാരായ ശരത്, സന്തോഷ്, പ്രദീപ്, അജീഷ് എം.സി, സുരേഷ് കുമാർ, അജയകുമാർ എന്നിവരാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായത്.
മൃതദേഹം അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി . സബ് ഇൻസ്പെക്ടർ അജികുമാറിന്റെ നേതൃത്വത്തിലുള്ള അടൂർ പൊലീസ് സംഘവും സ്ഥലത്ത് ഉണ്ടായിരുന്നു.
തട്ട പറപ്പട്ടി ഓട്ടോസ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവറായിരുന്നു ഉണ്ണികൃഷ്ണക്കുറുപ്പ്. ഭാര്യ: ദീപ.മകൾ: ഐശ്വര്യ.


There is no ads to display, Please add some