തിരുവനന്തപുരം: വ്യാജ ബിരുദ വിവാദത്തിൽ കുറ്റാരോപിതനായ ആലപ്പുഴ ജില്ലാ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരെ നടപടിയെടുത്ത് കായംകുളം എംഎസ്എം കോളേജ്.
നിഖിലിനെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് കായംകുളം എം എസ് എം കോളേജ് പ്രിന്‍സിപ്പല്‍ ഡോ മുഹമ്മദ് താഹ അറിയിച്ചു.
കലിംഗ യൂനിവേഴ്‌സിറ്റിയുടെ പേരിലുള്ള ബി കോം സര്‍ട്ടിഫിക്കറ്റ് ആദ്യം കൊണ്ടുവരുന്നത് കോളജിലേക്കല്ല. സര്‍വകലാശാലയില്‍ നിന്നും തുല്യത സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷമാണ് കോളജില്‍ അഡ്മിഷന്‍ എടുക്കുന്നതെന്നും പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. സര്‍വകലാശാല നിയമങ്ങള്‍ അനുസരിച്ച് മാത്രമെ വിദ്യാര്‍ഥിക്ക് പ്രവേശനം നല്‍കിയിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവം അന്വേഷിക്കാൻ ആറംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം സമതി റിപ്പോര്‍ട്ട് നല്‍കും. അതിന് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
There is no ads to display, Please add some