കാഞ്ഞിരപ്പള്ളി: രാജ്യത്തെ മദ്‌റസ സംവിധാനത്തില്‍ കൈകടത്താന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് എസ്ഡിപിഐ പത്തനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

മദ്‌റസകള്‍ക്കെതിരേയുള്ള വിദ്വേഷ പ്രചാരണങ്ങളും അടച്ചുപൂട്ടല്‍ നീക്കവും സംഘപരിവാര സര്‍ക്കാരിന്റെ വംശീയ താല്‍പ്പര്യങ്ങളുടെ തുടര്‍ച്ചയാണ്. കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ചാണ് പത്തനാട് ജംഗ്ഷനിൽപ്രതിഷേധ പ്രകടനം നടത്തിയത്.

എസ്ഡിപിഐ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലംകമ്മിറ്റി പ്രസിഡൻ്റ് അൻസാരി പത്തനാട് വിഷയാവതരണം നടത്തി. കങ്ങഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അൻവർ സാദത്ത്. സെക്രട്ടറി അയ്യൂബ് ഖാൻ രണ്ടു മാക്കൽ, ഫൈസൽ പത്തനാട്, എന്നിവർ നേതൃതം നൽകി.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *