തിരുവനന്തപുരം: എസ്എഫ്ഐ ജില്ലാ സമ്മേളനത്തിനിടെ കൈയ്യാങ്കളി. കാട്ടാക്കട ആൾമാറാട്ട വിവാദത്തിൽ ആരോപണവിധേയനായ ആദിത്യനെ ജില്ലാ പ്രസിഡന്റ് പദവിയിൽനിന്ന് മാറ്റിയതുമായി ബന്ധപ്പെട്ടാണു കയ്യാങ്കളി ഉണ്ടായത്.

കാട്ടാക്കട ആൾമാറാട്ട വിവാദത്തിൽ ആദിത്യൻ ആരോപണവിധേയനായിരുന്നു. വഞ്ചിയൂർ ഏരിയയിൽനിന്നുള്ള നന്ദനാണു പുതിയ പ്രസിഡന്റ്. സെക്രട്ടറിയായി ആദർശ് തുടരും.

കാട്ടാക്കട ആൾമാറാട്ട വിവാദത്തിൽ ആദിത്യൻ ആരോപണവിധേയനായിരുന്നു. കാട്ടാക്കട കോളജിലെ ആൾമാറാട്ടത്തിൽ ജില്ലാ നേതാക്കൾക്കും പങ്കുണ്ടെന്നും സമ്മേളന ചർച്ചയിൽ ആരോപണം ഉയർന്നു. 26 വയസ്സുള്ള എസ് കെ ആദർശിനെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കിയതിലും ആക്ഷേപം ഉയർന്നിരുന്നു.
