യുവതിയെ മുന്‍ ഭര്‍ത്താവും കാമുകനും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ കബിര്‍ധാമിലാണ് സംഭവം നടന്നത്. കൊലപ്പെടുത്തിയതിന് ശേഷം വനത്തില്‍ കുഴിച്ചിടുകയായിരുന്നു.
ജൂലൈ 19നാണ് സംഭവം നടന്നത്. ഞായറാഴ്ചയാണ് കൊലയാളികളെ അറസ്റ്റ് ചെയ്തത്. യുവതിയുടെ മുന്‍ ഭര്‍ത്താവായ ലുകേഷ് സാഹു(29), കാമുകനായ രാജാ റാം സാഹു(26) എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ പിതാവായ രാംകിലാവന്‍ സാഹു ജൂലൈ 22ന് പൊലീസില്‍, യുവതിയെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. അതിനെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ കബിര്‍ധാം അഡീഷണല്‍ സൂപ്രണ്ട് വികാസ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ അറസ്റ്റിലായത്.
മൂന്ന് വര്‍ഷം മുമ്പാണ് തര്‍ക്കങ്ങളെ തുടര്‍ന്ന് ലുകേഷ് സാഹുവും യുവതിയും ബന്ധം അവസാനിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് യുവതി തന്റെ മാതാപിതാക്കളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. മൂന്ന് കുട്ടികളുടെ ചെലവിന് പണം നല്‍കണമെന്ന് കോടതി ഉത്തരവിനെ തുടര്‍ന്ന് ലുകേഷ് സാഹു പണം യുവതിക്ക് നല്‍കിയിരുന്നു. എന്നാല്‍ ഈയടുത്ത കാലത്ത് ലുകേഷ് സാഹു ഈ പണം കണ്ടെത്താന്‍ ബുദ്ധിയിട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു.
യുവതിയുടെ അതേ ഗ്രാമത്തില്‍ തന്നെയുള്ളയാളാണ് കാമുകനായ രാജാ റാം. യുവതിക്ക് 1.50 ലക്ഷം രൂപയും നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും നല്‍കിയതായി രാജാ റാം പറയുന്നു. തുടര്‍ച്ചയായി യുവതി പണം ആവശ്യപ്പെട്ടതില്‍ അസ്വസ്ഥനായിരുന്നുവെന്നും പറയുന്നു.
ഇതിനെ തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി. അറസ്റ്റ് ഒഴിവാക്കുവാനുള്ള തന്ത്രങ്ങള്‍ പഠിക്കുന്നതിന് വേണ്ടി പ്രതികള്‍ കുറ്റകൃത്യം നടപ്പിലാക്കുന്നതിന് മുന്‍പ് ബോളിവുഡ് ചിത്രം ‘ദൃശ്യം’ കണ്ടെന്നും പൊലീസ് പറഞ്ഞു.
