കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണ വില്‍പ്പന. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 22 കാരറ്റിന് 320 രൂപയുമാണ് കുറഞ്ഞത്.

44160 രൂപയാണ് ഇന്ന് ഒരു പവന് നല്‍കേണ്ടത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5520 രൂപയുമായി. ഇനിയും വില കുറഞ്ഞാല്‍ മാത്രമേ വ്യാപാരം സജീവമാകൂ എന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു.

ഈ മാസം ഒന്നിന് 44800 രൂപയായിരുന്നു സ്വര്‍ണവില. ജൂണിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് അതായിരുന്നു. എന്നാല്‍ പിന്നീട് ഘട്ടങ്ങളായി കുറഞ്ഞു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *