കൊച്ചി: കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ 34 ഒഴിവുകള്‍. താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. എസ്എസ്എല്‍സി/ തത്തുല്യ യോഗ്യതയാണ് വേണ്ടത്. ബിരുദമുള്ളവര്‍ അപേക്ഷിക്കാന്‍ പാടില്ല. അപേക്ഷകര്‍ 1988-നും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം.

എസ്‌സി, എസ്ടി, ഒബിസി, വിമുക്ത ഭടന്മാര്‍, ഭിന്ന ശേഷിക്കാര്‍ എന്നിവര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിച്ചിട്ടുണ്ട്. 500 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്ടി,തൊഴില്‍രഹിത ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഫീസില്ല. 23000- 50,200 രൂപ വരെയാണ് ശമ്പളം. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://hckrecruitment.keralacourts.in/hckrecruitment/


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *