ഇടുക്കി: തൊടുപുഴയിൽ പാറമട തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്. ഇന്ന് വൈകിട്ട് മൂന്നരയോടെ ഇടവെട്ടിയിലുള്ള പാറമടയിലാണ് സംഭവം.
ജോലിക്ക് ശേഷംതൊഴിലാളികൾ പാറമടയിലെ താൽക്കാലിക ഷെഡിൽ വിശ്രമിക്കുമ്പോഴാണ് ഇടിമിന്നൽ ഉണ്ടായത്.
ഉടൻതന്നെ എല്ലാവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല എന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.


