തിരുവല്ലം (തിരുവനന്തപുരം): കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ ക്ലാർക്ക് വിജിലൻസിന്റെ പിടിയിൽ. നഗരസഭയുടെ തിരുവല്ലം സോണൽ ഓഫീസിലെ സീനിയർ ക്ലാർക്കും പൂവാർ സ്വദേശിയുമായ അനിൽകുമാറിനെ (55) ആണ് വിജിലൻസിന്റെ തിരുവനന്തപുരം യൂണിറ്റ് അറസ്റ്റുചെയ്തത്.

കെട്ടിടം ക്രമവൽക്കരിച്ച് നൽകുന്ന നടപടികൾക്കായി 1000 രൂപ കൈക്കൂലി ചോദിച്ച് വാങ്ങുന്നിതിനിടെയാണ് ഇയാളെ കൈയ്യോടെ പിടികൂടിയത്.കൈക്കൂലിയായി വാങ്ങിയ 1000 രൂപയും അനിൽകുമാറിൽനിന്ന് വിജിലൻസ് കണ്ടെടുത്തു. തിരുവല്ലം പുഞ്ചക്കരി സ്വദേശി മണികണ്ഠനാണ് വിജിലൻസിന്റെ തെക്കൻമേഖല പോലീസ് സൂപ്രണ്ട് വി.അജയകുമാറിന് പരാതി നൽകിയിരുന്നത്.

തിരുവല്ലം സോണൽ ഓഫീസ് പരിധിയിൽപ്പെടുന്ന പുഞ്ചക്കരിയിൽ നിർമിച്ച കെട്ടിടം ക്രമവൽക്കരിച്ച് കെട്ടിടനമ്പർ നൽകുന്നതിന് മണികണ്ഠൻ തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയ്ക്ക് അപേക്ഷയും നൽകിയിരുന്നു.തുടർ നടപടികൾക്കായി നഗരസഭാ സെക്രട്ടറി അപേക്ഷ തിരുവല്ലം സോണൽ ഓഫീസിന് കൈമാറി. എന്നാൽ, ഈ ഫയൽ പൂർത്തിയാക്കി ബന്ധപ്പെട്ട അസി.എൻജിനീയർക്ക് കൈമാറാതെ കാലതാമസം വരുത്തുകയായിരുന്നു.

തുടർന്ന് നടപടികൾ പൂർത്തിയാക്കുന്നതിന് 1000 തരണമെന്ന് സീനീയർ ക്ലാർക്കായ അനിൽകുമാർ മണികണ്ഠനോട് ആവശ്യപ്പെട്ടു. ഇതോടെയാണ് മണികണ്ഠൻ പരാതിയുമായി വിജിലൻസിനെ സമീപിച്ചത്.വിജിലൻസ് നൽകിയ നിർദേശ പ്രകാരം 1000 രൂപയുമായി മണികണ്ഠൻ വെളളിയാഴ്ച ക്ലാർക്കിനെ കാണാനെത്തി.

പണം കൈമാറുന്നതിനിടെ വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ട് ആർ. വിനോദ് കുമാർ, ഇൻസ്പെക്ടർമാരായ സനിൽകുമാർ, സോമശേഖരൻ നായർ, എസ്.ഐ.മാരായ ബി.എം. അനിൽകുമാർ,കെ.വി.രാജേഷ് കുമാർ, സീനീയർ സി.പി.ഒ.മാരായ എ. ഹാഷിം, അജയകുമാർ, വി.അനീഷ്, ജി. ആനന്ദ്, മുഹമ്മജ് ജാസിം, എസ്. അജയകുമാർ, ബി. കണ്ണൻ എന്നിവരടങ്ങിയ സംഘം വിനോദിനെ പിടികൂടി.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed