പാലക്കാട്: തിരഞ്ഞെടുപ്പ് ഫലം അറിയും മുമ്പേ എ വിജയരാഘവന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ്. എടത്തനാട്ടുകര പൊൻപാറയിലാണ് സിപിഐഎം ഫ്ലെക്സ് സ്ഥാപിച്ചത്. പൊൻപാറയിലുള്ള സിപിഐഎം ഓഫീസിന് സമീപമാണ് ഫ്ലെക്സ്ബോർഡ്. പൊൻപാറയിലുള്ള രണ്ട്, മൂന്ന് ബൂത്ത് കമ്മിറ്റികളുടെ പേരിലാണ് ഫ്ളക്സ്. പാലക്കാടിന്റെ നിയുക്ത എംപിയ്ക്ക് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സ് ബോർഡിൽ രേഖപ്പെടുത്തിയിരികുന്നത്.

50,000ത്തിൽപ്പരം വോട്ടുകൾക്ക് എ വിജയരാഘവൻ വിജയിക്കുമെന്നാണ് സിപിഐഎം സംസ്ഥാന കമ്മിറ്റിക്ക് നൽകിയിട്ടുള്ള റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, 80,000ൽ അധികം വോട്ടുകൾ സ്വന്തമാക്കി എ വിജയരാഘവൻ പാലക്കാട്ടെ എംപിയാകുമെന്ന് സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എം ബി രാജേഷിന്റെ പേരിൽ അഭിവാദ്യ ഗാനമിറക്കിയത് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സിപിഐഎമ്മിനും എം ബി രാജേഷിനും ക്ഷീണമുണ്ടാക്കിയിരുന്നു. എം ബി രാജേഷ് വിജയിച്ചു എന്ന രീതിയിൽ ഒരു പ്രചരണ ഗാനമായിരുന്നു അന്ന് ഫലം വരുന്നതിന് മുൻപ് പുറത്തിറക്കിയത്. എന്നാൽ എം ബി രാജേഷിന് തോൽവി നേരിടേണ്ടി വന്നു. പിന്നാലെ പാട്ടിനെ ട്രോളി സോഷ്യൽ മീഡിയ പോസ്റ്റുകളും നിറഞ്ഞിരുന്നു.

There is no ads to display, Please add some